X
    Categories: indiaNews

‘തലച്ചോറിന് പകരം ചാണകം ഉള്ള കാവി നേതാക്കളെ പിടിച്ച് പുറത്താക്കണം’; ഇതാണ് തനിക്ക് പശു പരീക്ഷയുടെ സിലബസില്‍ ചേര്‍ക്കാനുള്ളതെന്ന് മഹുവ മൊയ്ത്ര

കൊല്‍ക്കത്ത: ബിജെപിയെ കടന്നാക്രമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. പശുശാസ്ത്ര പരീക്ഷ പരാമര്‍ശിച്ചുകൊണ്ടായിരുന്നു മഹുവയുടെ പരിഹാസം.

യു.ജി.സി പശുശാസ്ത്ര പരീക്ഷയുടെ സിലബസിലേക്ക് തനിക്ക് ഒരു കാര്യം കൂട്ടിച്ചേര്‍ക്കാന്‍ ഉണ്ടെന്ന് പറഞ്ഞ മഹുവ തലച്ചോറിന് പകരം ചാണകം ഉള്ള കാവി നേതാക്കളെ പെട്ടെന്ന് തന്നെ എടുത്തുപുറത്തുകളയണമെന്നും കൂട്ടിച്ചേര്‍ത്തു.

പശുശാസ്ത്ര പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ വ്യാപകമായി വിമര്‍ശനം ഉയരുന്നതിനിടെയാണ് ബി.ജെ.പി സര്‍ക്കാരിനെ പരിഹസിച്ച് മഹുവ രംഗത്തെത്തിയത്.

അതേസമയം, ഫെബ്രുവരി 25ന് നടത്താനിരുന്ന പരീക്ഷയും 21ന് നിശ്ചയിച്ച മാതൃകാ പരീക്ഷയും മാറ്റിവെച്ചതായി രാഷ്ട്രീയ കാമധേനു ആയോഗ് അറിയിച്ചരുന്നു.

കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന്റെ കീഴിലുള്ള രാഷ്ട്രീയ കാമധേനു ആയോഗാണ് നാടന്‍ പശുയിനങ്ങളുടെ ഗുണങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിക്കാന്‍ എന്നുപറഞ്ഞ് പരീക്ഷ നടത്തുന്നത്.

 

web desk 3: