X
    Categories: MoreViews

മലാലക്ക് ഓക്‌സ്ഫഡില്‍ പ്രവേശനം 

ലണ്ടന്‍: സമാധാന നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസുഫ്‌സായിക്ക് ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ ഉപരിപഠനത്തിന് പ്രവേശനം ലഭിച്ചു. എ ലെവല്‍ പരീക്ഷയില്‍ മൂന്ന് എ ഗ്രേഡുകള്‍ നേടിയാണ് മലാല ഓക്‌സ്ഫഡില്‍ പ്രവേശനം ഉറപ്പാക്കിയത്.
പിപിഇ(ഫിലോസഫി, പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ്) കോഴ്‌സിലാണ് ഓക്‌സ്ഫഡില്‍ പ്രവേശനം ലഭിച്ചിരിക്കുന്നത്. പാകിസ്താനില്‍ താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ മലാലയെ വിദഗ്ധ ചികിത്സക്കായി ബ്രിട്ടനിലേക്ക് കൊണ്ടുപോകുകയായിരുന്നു. അതോടെ അന്താരാഷ്ട്ര പ്രശസ്തയായി.
ബെര്‍മിങ്ഹാമില്‍ മാതാപിതാക്കളോടൊപ്പം താമസമാക്കിയ മലാല ലണ്ടനിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
പാകിസ്താന്‍ മുന്‍ പ്രധാനമന്ത്ര ബേനസീര്‍ ഭൂട്ടോ പഠിച്ച അതേ കോഴ്‌സില്‍ തന്നെയാണ് ഓക്‌സ്ഫഡില്‍ മലാലയും ചേര്‍ന്നിരിക്കുന്നത്. സമാധാന നൊബേല്‍ പുരസ്‌കാരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് മലാല. ഐക്യരാഷ്ട്രസഭയുടെ സമാധാന ദൂതയെന്ന പദവിയും മലാലയെ തേടിയെത്തിയിരുന്നു.

chandrika: