X

ആകാശവാണി കേരളീയ നവോത്ഥാനത്തിൻ്റെ ഒരു ചാലകശക്തിയായി വർത്തിച്ചിട്ടുണ്ടെന്ന് സമദാനി

ആകാശവാണി കേരളീയ നവോത്ഥാനത്തിൻ്റെ ഒരു ചാലകശക്തിയായി വർത്തിച്ചിട്ടുണ്ടെന്ന് ഡോ.എം.പി.അബ്ദുസമദ് സമദാനി എം. പി  പറഞ്ഞു . അഖില കേരള റേഡിയോ ലിസണേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റേഡിയോ ശ്രോതാക്കളുടെ ഒൻപതാമത് സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയ സംസ്കാര രൂപീകരണത്തിൽ ആകാശവാണി നിർണായക പങ്കുവഹിച്ചിട്ടുണ്ട്. കലാരംഗവുമായും സാംസ്കാരിക രംഗവുമായും സാധാരണക്കാരനെ ബന്ധിപ്പിക്കുന്നതിൽ ആകാശവാണിയുടെ സ്വാധീനം വലുതാണ്- അദ്ദേഹം പറഞ്ഞു.

മലപ്പുറം വ്യാപാരഭവൻ ഹാളിൽ നടന്ന ചടങ്ങിൽ എ. കെ. ആർ. എൽ. എ. ജില്ലാ പ്രസിഡണ്ട്‌ കുഞ്ഞാണി തേഞ്ചേരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി.ഉബൈദുള്ള.എം.എൽ.എ, മലപ്പുറം മുൻസിപ്പൽ ചെയർമാൻ മുജീബ് കാടേരി, മഞ്ചേരി എഫ്. എം മുൻ മേധാവി ഡി. പ്രദീപ് കുമാർ , കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗംവിജയരാജമല്ലിക . ആകാശവാണി കോഴിക്കോട് നിലയത്തിലെ പ്രോഗ്രാം എക്സിക്യൂട്ടീവ് സി കൃഷ്ണകുമാർ , മഞ്ചേരി ആകാശവാണിയിലെ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് മുനീർ ആമയൂർ, തിരുവനന്തപുരം ആകാശവാണി ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് സെവിൽ ജിഹാൻ മഞ്ചേരി നിലയത്തിലെ എഞ്ചിനിയറിംങ്ങ് അസിസ്റ്റന്റ് ഇ അബ്ബാസ് പറപ്പൂർ, മഞ്ചേരി നിയത്തിലെ മറ്റ് അവതാരകരും ,എ. കെ. ആർ. എൽ. എ നേതാക്കളായ മൊയ്തീൻ കുഞ്ഞ് ത്യക്കാക്കര , കെ എസ് കെ ആലപ്പാട്, എം പി പൗലോസ് മാസ്റ്റർ പട്ടിമറ്റം, ഉമ്മർ എടപ്പാൾ, ശരവണൻ പാടൂർ ,സുനിൽകുമാർ പനമണ്ണ, ഷമീർ വയനാട്, എന്നിവർ പ്രസംഗിച്ചു. ശ്രോതാക്കളുടെ കലാപരിപാടികളും നടന്നു. ജനറൽ സെക്രട്ടറി പ്രമോദ് ഗോപു സ്വാഗതവും കൺവീനർ മഹേഷ് പെരുവള്ളൂർ നന്ദിയും പറഞ്ഞു

webdesk15: