X

മലപ്പുറം മുനിസിപ്പാലിറ്റിയില്‍ 25 വര്‍ഷമായി എല്‍ഡിഎഫ് ഭരിച്ചിരുന്ന വാര്‍ഡ് തിരിച്ചു പിടിച്ച് യുഡിഎഫ്

മലപ്പുറം: 25 വര്‍ഷമായി മലപ്പുറം മുനിസിപ്പാലിറ്റിയില്‍ എല്‍ ഡി എഫ് ഭരിച്ചിരുന്ന ഒന്നാം വാര്‍ഡ് യുഡിഫ് തിരിച്ചു പിടിച്ചു. യുഡിഎഫിന്റെ ബിനു രവികുമാറാണ് വാര്‍ഡില്‍ വിജയിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും യുഡിഎഫ് മുമ്പില്‍. ഗ്രാമപ്പഞ്ചായത്തില്‍ 71 ഇടത്താണ് യുഡിഎഫ് മുമ്പില്‍ നില്‍ക്കുന്നത്. 69 ഇടത്ത് എല്‍ഡിഎഫ് മു്മ്പിട്ടു നില്‍ക്കുന്നു. നഗരസഭയില്‍ 39 ഇടത്ത യുഡിഎഫാണ് മുമ്പില്‍. 31 ഇടത്താണ് എല്‍ഡിഎഫ് മുമ്പില്‍.

കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് 13 ഇടത്ത് മുമ്പിട്ടു നില്‍ക്കുന്നു. കൊച്ചിയിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി വേണുഗോപാല്‍ ഒരു വോട്ടിന് തോറ്റു.

ഗ്രാമപഞ്ചായത്തില്‍ എന്‍ഡിഎ 12 ഇടത്ത് മുമ്പിട്ടു നില്‍ക്കുന്നു.

web desk 3: