X
    Categories: MoreViews

മുന്‍സിഫ്, മജിസ്‌ട്രേറ്റ് കോടതികളില്‍ വിധിന്യായങ്ങള്‍ മലയാളത്തിലാക്കും

കൊച്ചി: സംസ്ഥാനത്തെ മുന്‍സിഫ്, മജിസ്‌ട്രേട്ട് കോടതികളില്‍ വിധിന്യായങ്ങള്‍ മലയാളത്തിലാക്കാന്‍ തീരുമാനം. ഇതിനായി കോടതികളില്‍ പരിഭാഷകരെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോടതികളിലും ഔദ്യോഗിക ഭാഷ മലയാളമാക്കുന്നതിന്റെ ഭാഗമാണ് പുതിയ നടപടി.

കോടതി വിസ്താരത്തിന് കാസര്‍കോട് ജില്ലയില്‍ കന്നഡയും മറ്റിടങ്ങളില്‍ മലയാളവുമാണ് ഉപയോഗിക്കുന്നത്. 220 മലയാളം പരിഭാഷകരെ നിയമിക്കാനുള്ള ശുപാര്‍ശ ധനകാര്യ വകപ്പിന്റെ പരിഗണനയിലാണ്. വിധിന്യായങ്ങള്‍ മാതൃഭാഷയിലാക്കുന്നതോടെ സാധാരണക്കാര്‍ക്കും വിധികള്‍ മനസിലാക്കാന്‍ സാധിക്കും. മുമ്പും പലവട്ടം ഇത്തരം ആലോചനകള്‍ നടന്നിട്ടുണ്ടെങ്കിലും തുടര്‍ നടപടി ഉണ്ടായിരുന്നില്ല.

chandrika: