X

ഇഫ്‌ലുവില്‍ മലയാളി വിവേചനം തുടരുന്നു , വിദ്യാര്‍ത്ഥികളുടെ ഹാള്‍ടിക്കറ്റ് നിഷേധിച്ചു

 

ഹൈദരാബാദ്: ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്യേജ് യൂണിവേഴ്‌സിറ്റിയില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ പി.എച്ച്.ഡി ഹാള്‍ടിക്കറ്റ് നിഷേധിച്ചു. യൂണിവേഴ്‌സിറ്റി അധികൃതര്‍ കാലങ്ങളായി മലയാളി വിദ്യാര്‍ത്ഥികളോട് വിവേചനപരമായ നിലപാടാണ് സ്വീകരിച്ചു പോരുന്നതെന്ന ആരോപണം ശക്തമാണ്. ഇതിന്റെ ഭാഗമായാണ് പി.എച്ച.ഡി പ്രവേശന പരീക്ഷക്കുള്ള തന്റെ ഹാള്‍ടിക്കറ്റും തടഞ്ഞു വെച്ചതെന്ന് മലയാളി വിദ്യാര്‍ത്ഥി ജബ്ബാര്‍‍ ചുങ്കത്തറ പറയുന്നു. PhD in Cultural Studies, Comparative literature എന്നീ വിഷയങ്ങളിലായിരുന്നു അബ്ദുല്‍ ജബ്ബാര്‍ അപേക്ഷ സമര്‍പ്പിച്ചത്. നിശ്ചിത സമയത്ത് ഹാള്‍ ടിക്കറ്റ് ലഭിക്കാതിരുന്നുപ്പോള്‍ എക്‌സാം കണ്‍ട്രോളറെ ബന്ധപ്പെട്ടപ്പോഴായിരുന്നു യൂണിവേഴ്‌സിറ്റി പ്രോക്ടര്‍ പ്രകാശ് കോനയുടെ നിര്‍ദ്ദേശ പ്രകാരം ഹാള്‍ ടിക്കറ്റ് നിഷേധിച്ചിരിക്കുന്ന വിവരം അറിയിച്ചത്. indian and world literature ല്‍ പി.എച്ച്.ഡി ക്ക് അപേക്ഷിച്ച മറ്റൊരു വിദ്യാര്‍ത്ഥിനയുടെയും ഹാള്‍ ടിക്കറ്റ് തടഞ്ഞു വെച്ചിട്ടുണ്ട്.

യൂണിവേഴ്‌സിറ്റി അധികൃതരുടെ വിവേചനപരമായ നിലപാടിനെതിരെ നേരത്തേ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഏതാനും വര്‍ഷങ്ങളായി കര്‍ശന പരിശോധനയിലൂടെയാണ് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം
കാവ്യത്രി, മനാസി, ജലീസ് കോടൂര്‍ എന്നീ വിദ്യാര്‍ത്ഥികളുടെ പ്രവേശനവും നിഷേധിച്ചിരുന്നുഇതിനെതിരെ അപ്പീലിനു പോയാല്‍ സമരങ്ങളിലും പ്രതിഷേധ പരിപാടികളിലും പങ്കെടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അപ്പീലുകള്‍ തിരസ്‌കരിക്കലാണ് അധികൃതരുടെ രീതി. കാമ്പസില്‍ ജനാധിപത്യ രീതികള്‍ നടപ്പിലാക്കുന്നതിനോടുള്ള അസഹിഷ്ണുതാപരമായ മനോഭാവമാണ് അധികൃതരുടേതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

chandrika: