X

മലയാളി മീഡിയാ ഫോറം കുവൈറ്റിന്റെ 15ആം വാർഷികാഘോഷ പരിപാടികൾ പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: റമദാൻ മാസത്തോടനുബന്ധിച്ച് മീഡിയ ഫോറം ‘ഖബ്ക’ പ്രോഗ്രാം സംഘടിപ്പിച്ചു. ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ പരിപാടിയിൽ മലയാളി മീഡിയ ഫോറം ജനറൽ കൺവീനർ നിക്സൺ ജോർജ് അധ്യക്ഷത വഹിച്ചു. മലയാളി മീഡിയാ ഫോറം കുവൈത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന 15 ആം വാർഷികാഘോഷ പരിപാടികളുടെ പ്രോഗ്രാം അജണ്ട പ്രകാശനകർമ്മം ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക നിർവ്വഹിച്ചു.

റമദാൻ മാസത്തിൽ മലയാളി മീഡിയ ഫോറം സംഘടിപ്പിച്ച ‘ഖബ്ക’ പ്രോഗ്രാമിൽ കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ നാനാതുറയിലുള്ള നിരവധി പേർ പങ്കെടുത്തു. ഫൈസൽ മഞ്ചേരി റമദാൻ സന്ദേശം നൽകി. സമൂഹത്തിൽ മാധ്യമപ്രവർത്തകരുടെ പ്രവർത്തനം വളരെ ഉത്തരവാദിത്വത്തോടെ ചെയ്യേണ്ട ഒന്നാണെന്നും കുവൈത്തിലെ മാധ്യമപ്രവർത്തകർ വളരെ ഉത്തരവാദിത്തോടെ തന്നെ കർത്തവ്യം നിർവഹിക്കുന്നതിൽ സന്തോഷമുണ്ടന്നും ഇന്ത്യൻ സ്ഥാനപതി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കൺവീനർമാരായ ജലിൻ തൃപ്രയാർ സ്വാഗതവും, ഹബീബുള്ള മുറ്റിച്ചൂർ നന്ദിയും രേഖപ്പെടുത്തി. മലയാളി മീഡിയഫോറം ഉപദേശക സമിതി അംഗങ്ങളായ ഹംസ പയ്യന്നൂർ, സിദ്ധീഖ് വലിയകത്ത് , തോമസ് മാത്യു കടവിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മീഡിയ ഫോറം അംഗങ്ങൾ ആയ നിക്സൺ ജോർജ്, ജലിൻ തൃപ്രയാർ, ഹബീബ് മുറ്റിച്ചൂർ, ഹംസ പയ്യന്നൂർ, സിദ്ധീഖ് വലിയകത്ത്, തോമസ് മാത്യു കടവിൽ, ഗിരീഷ് ഒറ്റപ്പാലം, ഫാറൂഖ് ഹമദാനി, നൗഫൽ മൂടാടി, അബ്ദുള്ള നാലുപുരയിൽ, മുഷ്താഖ്.ടി.നിറമരുതൂർ, അമീറുദിൻ ലബ്ബ, റസാഖ് ചെറുതുരുത്തി, സിമി കൃഷ്ണൻകുട്ടി, ഷാഹുൽ ബേപ്പൂർ, സജു സ്റ്റീഫൻ, രാകേഷ്, ദിജേഷ് കണ്ണൂർ എന്നിവർക്ക് മീഡിയ ഫോറം ഐഡന്റിറ്റി കാർഡുകൾ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക കൈമാറി. ജിജുന ഉണ്ണി അവതാരക ആയിരുന്ന പരിപാടിയിൽ സാമൂഹിക, സാംസ്‌കാരിക, വാണിജ്യ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

മീഡിയ ഫോറം അംഗങ്ങൾ ആയിരുന്ന കാലയവനികയിൽ മറഞ്ഞ റാം, ഗഫൂർ മൂടാടി എന്നിവരുടെ ഓർമകളിൽ അഭിവാദ്യം അർപ്പിച്ച് ഫഹാഹീൽ അജിയാൽ മാളിലെ ബോളിവുഡ് ലൈഫ് റെസ്റ്റോറന്റിൽ പ്രൗഢഗംഭീരമായി നടന്ന പരിപാടിയിൽ നാട്ടിലേക്ക് സ്ഥിര താമസത്തിനായി പോയ മുൻ അംഗങ്ങളായ അബ്ദുൾ ഫത്താഹ് തയ്യിൽ, മുഹമ്മദ് റിയാസ്, ഇസ്മായിൽ പയ്യോളി, സാം പൈനമൂട് എന്നിവരുടെ സേവനങ്ങളെയും അനുസ്മരിച്ചു.

webdesk14: