X

സൗദി അറേബ്യയിൽ താമസ സ്ഥലത്ത് മലയാളി യുവാവ് മരിച്ച നിലയില്‍

സൗദി അറേബ്യ: ദമ്മാമ്മിലെ നാബിയയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ഇരിക്കൂര്‍ വയക്കാംകോട്പയശായി സ്വദേശി മുഹമ്മദിന്റെ മകന്‍ ഷംസാദ് മേനോത്തി(32)നെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുടുംബവുമൊത്ത് ദമ്മാം ഖത്തീഫിൽ താമസിച്ചു വരികയായിരുന്നു ഷംസാദ്. ഒരാഴ്ച മുമ്പാണ് കുടുംബം നാട്ടിലേക്ക് മടങ്ങിയത്. പത്ത് വർഷമായി ദമ്മാമിൽ ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടികൾ ഖത്തീഫ് കെഎംസിസിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കി വരികയാണ്.

webdesk14: