X
    Categories: Views

നോട്ടു നിരോധനം അനാവശ്യമായിരുന്നെന്ന് മന്‍മോഹന്‍ സിംഗ്

യാതൊരു ആവശ്യവുമില്ലാത്ത സാഹസമായിരുന്നു നോട്ട് നിരോധനമെന്ന് മുന്‍ പ്രധാന മന്ത്രിയും ധനകാര്യ വിദഗ്ധനുമായ മന്‍മോഹന്‍ സിംങ്. ഈ ാനാവശ്യ സാഹസം നിമിത്തം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ കൂടുതല്‍ വീഴ്ചകളിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചില ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങളിലൊഴികെ മറ്റു പരിഷ്‌കൃത രാജ്യങ്ങളിലന്നും നോട്ടു നിരോധനം വിജയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ മൊഹാലിയില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍ ലീഡര്‍ഷിപ്പ് ഉച്ചക്കോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിംഗ്.
നോട്ടു നിരോധനം ആവശ്യമായിരുന്നെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. സാമ്പത്തികമായോ സാങ്കേതികമായോ ഈ സാഹസം ഒരിക്കലും വേണ്ടായിരുന്നു. നോട്ടു നിരോധനം സാമ്പത്തിക വളര്‍ച്ചയെ തളര്‍ത്തുമെന്ന് താന്‍ മുമ്പു പറഞ്ഞത് ഇപ്പോള്‍ സത്യമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

chandrika: