X

മാപ്പിളപ്പാട്ട് ഗാന രചയിതാവ് എസ് വി ഉസ്മാന്‍ നിര്യാതനായി

മാപ്പിളപ്പാട്ട് ഗാന രചയിതാവും കവിയുമായ  എസ് വി ഉസ്മാന്‍ മരണപ്പെട്ടു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്തരിച്ചത്‌. 76 വയസായിരുന്നു.  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് പയ്യോളി കോട്ടക്കല്‍ സ്വദേശിയാണ് അദ്ദേഹം. കോട്ടക്കല്‍ ജുമാ മസജിദ് ഖബര്‍ സ്ഥാനില്‍ നാളെ 9.30 നാണ് ഖബറടക്കം.

മാപ്പിളപ്പാട്ട് ആസ്വാദകര്‍ക്ക് പ്രിയപ്പെട്ട എരഞ്ഞോളി മൂസ, പീര്‍ മുഹമ്മദ്, എം കുഞ്ഞി മൂസ എന്നിവര്‍ പാടി പ്രശ്‌സതമാക്കിയ  ഗാനങ്ങളുടെ രചിയിതാവുമാണ് എസ്.വി ഉസ്മാന്‍.

 

web desk 3: