X
    Categories: indiaNews

പടി കയറാനാവാതെ വൃദ്ധ; ഫയലുമായി പടിക്കെട്ടിലെത്തി ജഡ്ജി തീര്‍പ്പാക്കി

കോടതിയുടെ പടികള്‍ കയറാന്‍ വയ്യാതിരുന്ന വൃദ്ധയുടെ അടുത്തേക്ക് ബന്ധപ്പെട്ട ഫയലുകളുമായി ബഹുമാനപ്പെട്ട ജഡ്ജി ഇറങ്ങിവന്നു. എന്നിട്ട് ആ പടിക്കെട്ടിലിരുന്ന് അവര്‍ക്ക് നീതി നല്‍കി. മുടങ്ങിപോയ പെന്‍ഷന്‍ ലഭിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിനാണ് ഈ അമ്മ കോടതിയില്‍ എത്തിയത്.

പ്രായത്തിന്റെ ബുദ്ധിമുട്ട് കൊണ്ട് കോടതിയുടെ പടിക്കെട്ടില്‍ തന്നെ അവര്‍ ഇരുന്നു. കോടിതിയിലെ ക്ലര്‍ക്ക് പറഞ്ഞാണ് ജഡ്ജായ അബ്ദുള്‍ ഹസീം വിവരമറിഞ്ഞത്. എന്നാല്‍ അങ്ങോട്ട് പോകാമെന്ന് ജഡ്ജി തീരുമാനിച്ചു. പ്രധാനപ്പെട്ട ഫയലുകളുമെടുത്ത് ജഡ്ജി കോടതിക്ക് മുന്നിലെ പടിക്കെട്ടിലെത്തി. വൃദ്ധയായ സ്ത്രീയുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും കേസില്‍ പരിഹാരം വിധിക്കുകയും ചെയ്തു. രണ്ടുവര്‍ഷമായി പരിഹാരമില്ലാതെ കിടന്ന കേസാണ് ഇങ്ങനെ തീര്‍പ്പായത്.

തെലങ്കാനയിലെ ഭൂപാല്‍പള്ളി ജില്ലാ കോടതിയിലാണ് സംഭവം നടന്നത്.
മുന്‍ ജഡ്ജ് മാര്‍ക്കണ്ഡേയ കട്ജുവാണ് ഇതു സംബന്ധിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റു ചെയ്തത്. ഇന്ത്യയില്‍ ഇപ്പോഴും ഇങ്ങനെയുള്ള ന്യായാധിപന്മാരുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഈ ചിത്രവും കുറിപ്പും രാജ്യമെങ്ങും വൈറലാവുകയാണ്.

 

 

web desk 1: