X

അമേരിക്കയിലെ കൂട്ടക്കൊല; പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി

അമേരിക്കയെ നടുക്കി 18 പേരെ കൂട്ടക്കൊല നടത്തിയ സംഭവത്തിലെ അക്രമിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടിടങ്ങളിലായി ഇയാൾ നടത്തിയ വെടിവെയ്പ്പിൽ 18 പേരാണ് മരിച്ചത്. സംഭവത്തിൽ 13 പേർക്ക് പരിക്കേറ്റിരുന്നു.

റോബർട്ട് കാർഡ് എന്നാണ് ഇയാളുടെ പേര്. സ്വയം വെടിവെച്ച് മരിച്ച നിലയാലണ് കണ്ടെത്തിയത്. സംഭവം നടന്നതിനു പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. 48 മണിക്കൂർ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മെയ്നിലെ ലൂവിസ്റ്റൻ സിറ്റിയിൽ ബുധനാഴ്ചയാണ് അക്രമം നടന്നത്. പ്രദേശത്തെ ഒരു ബാറിലും വാൾമാർട്ട് വിതരണ കേന്ദ്രത്തലുമാണ് വെടിവെയ്പ്പ് നടന്നത്. നേരത്തെ സിസിടിവിയിൽ പതിഞ്ഞ റോബർട്ടിന്റെ ചിത്രങ്ങൾ പൊലീസ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.

webdesk13: