X

ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വന്‍ തീപിടിത്തം

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വന്‍ തീപിടിത്തം. വൈകീട്ട് നാലരയോടെയാണ് തിപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് കൊച്ചി, തൃപ്പൂണിത്തുറയില്‍ നിന്ന് നാല് യൂണിറ്റുകള്‍ എത്തി. തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്ന് മറ്റു ഭാഗങ്ങളില്‍ നിന്ന് എട്ടുയൂണിറ്റുകള്‍ കൂടി സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. നേരത്തെയും പലതവണ ഇവിടെ തിപിടിത്തമുണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

webdesk13: