X

കേരളത്തോട് കേന്ദ്രത്തിന് ചിറ്റമ്മ നയം: മായാവതി

ലക്‌നോ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തെ അവഗണിക്കുന്ന കേന്ദ്ര നിലപാടിനെതിരെ ബി.എസ്.പി അധ്യക്ഷ മായാവതി രംഗത്ത്. കേരളത്തോട് കേന്ദ്രത്തിന് ചിറ്റമ്മ നയമാണുള്ളതെന്ന് അവര്‍ കുറ്റപ്പെടുത്തി. കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. നിലവിലെ പ്രതിസന്ധി മറികടക്കുന്നതിന് ജി.എസ്.ടിയില്‍ സെസ് ചുമത്താനുള്ള അനുവാദം കേരളത്തിനു നല്‍കണമെന്നും മായാവതി ആവശ്യപ്പെട്ടു.

chandrika: