X
    Categories: indiaNews

മധ്യപ്രദേശില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടത് ആര്‍.എസ്.എസ് സ്ഥാപകരെ കുറിച്ച്

ഭോപാല്‍: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സിലബസിലും കാവിവത്കരണം. ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്ക് ഫൗണ്ടേഷന്‍ കോഴ്‌സ് എന്ന പേരിലാണ് ആര്‍.എസ്.എസ് സ്ഥാപകന്‍ കെ.ബി ഹെഗ്‌ഡെവാര്‍, ജനസംഘം നേതാവ് ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരെ കുറിച്ച് പഠിക്കല്‍ നിര്‍ബന്ധമാക്കിയത്.

ഇവര്‍ക്കൊപ്പം സ്വാമി വിവേകാനന്ദന്‍, ഡോ.ബി.ആര്‍ അംബേദ്കര്‍ എന്നിവരെ കുറിച്ചും പഠിക്കാനുണ്ട്. വിദ്യാര്‍ത്ഥികളില്‍ സാമൂഹിക, ആരോഗ്യ നൈതികത വളര്‍ത്താനായാണ് ഇതെന്നാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. ചരക മഹര്‍ഷി, സുശ്രുതന്‍ എന്നിവരെ കുറിച്ചും ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ പഠിക്കണമെന്നും ഇത് വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക, ആരോഗ്യ നൈതികത വളര്‍ത്താനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എം.ബി.ബി.എസ് സിലബസ് എന്‍.എം.സിയാണ് തീരുമാനിക്കുന്നതെങ്കിലും ഫൗണ്ടേഷന്‍ കോഴ്‌സിന്റെ സിലബസ് തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

web desk 3: