X

രാജി വേണ്ടെന്ന് ഡിവൈഎഫ്‌ഐ, തൊട്ടുപിന്നാലെ രാജി വാങ്ങി സിപിഎം; നാണംകെട്ട് റഹീം

പരാതി പറയാന്‍ വിളിച്ച യുവതിയോട് മര്യാദയില്ലാതെ സംസാരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ രാജിയില്‍ സിപിഎം പാര്‍ട്ടി രണ്ടു തട്ടില്‍. യുവജനസംഘടനയായ ഡിവൈഎഫ്‌ഐ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്നും രാജി വക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ എംസി ജോസഫൈനോട് സിപിഎം രാജി ചോദിച്ചു വാങ്ങി. ഇതോടെ ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം ആകെ നാണം കെടുകയായിരുന്നു.

എം.സി.ജോസഫൈന്റെ മോശം പെരുമാറ്റം രാവിലെ മുതല്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ജോസഫൈനെ പരോക്ഷമായി പിന്തുണച്ച് ഡി.വൈ.എഫ്.ഐ എത്തിയത്. ജോസഫൈനെ പുറത്താക്കണമെന്ന് സി.പി.ഐ യുവജന സംഘടനകളെല്ലാം ആവശ്യപ്പെട്ടിരിക്കെയാണ് ഡി.വൈ.എഫ്.ഐയുടെ വിരുദ്ധ നിലപാട്.

റഹീം ഇങ്ങിനെ പറഞ്ഞ് ഒരു മണിക്കൂര്‍ കഴിയും മുന്‍പ് ജോസഫൈന്‍ രാജിവിച്ചു. ഇതോടെ ഡി.വൈ.എഫ്.ഐ നിലപാടിന് പ്രസക്തിയില്ലാതായി. മാത്രവുമല്ല, സ്ത്രീപക്ഷ നിലപാടിന് വിരുദ്ധമായിരുന്നു ഡി.വൈ.എഫ്.ഐയെന്ന ആക്ഷേപവും ശക്തമായി.

 

web desk 1: