X

ആയിഷ സുല്‍ത്താനയുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു; നടപടി ജാമ്യം അനുവദിച്ചതിനു പിന്നാലെ

കവരത്തി: രാജ്യദ്രോഹം ആരോപിച്ച് കേസെടുത്ത ആയിഷ സുല്‍ത്താനയുടെ മൊബൈല്‍ ഫോണ്‍ കവരത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിന്റെ ഭാഗമായാണിതെല്ലാം എന്നാണ് പൊലീസ് ഭാഷ്യം. മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്ന കാര്യം നേരത്തെ അറിയിച്ചില്ലെന്നും ഫോണ്‍ നമ്പറുകള്‍ എഴുതിയെടുക്കാന്‍ സാവകാശം തന്നില്ലെന്നും ആയിഷ സുല്‍ത്താന കുറ്റപ്പെടുത്തി. ആയിഷക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.

രാജ്യദ്രോഹ കേസില്‍ ആയിഷ സുല്‍ത്താനയെ ലക്ഷദ്വീപിലെത്തിച്ച് കവരത്തി പൊലീസ് മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു. അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയായിരുന്നു. എന്നാല്‍, കേസില്‍ ആയിഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും രാജ്യ വിരുദ്ധ നീക്കത്തിനാണ് ആയിഷ പദ്ധതിയിട്ടതെന്നും അഡ്മിനിസ്‌ട്രേഷന്‍ വാദിച്ചു. എന്നാല്‍. ഈ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി ഉപാധികളോടെ ആയിഷ സുല്‍ത്താനക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. ആയിഷക്കെതിരായ രാജ്യദ്രോഹ കേസ് പ്രഥമദൃഷ്ട്യ നിലനില്‍ക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

web desk 1: