X

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരുന്ന് മാറി നല്‍കി; വാതരോഗിയായ പെണ്‍കുട്ടിക്ക് നല്‍കിയത് ഹൃദ്രോഗത്തിനുള്ള മരുന്ന്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫാര്‍മസിയില്‍ നിന്ന് മരുന്നു മാറി നല്‍കിയതായി പരാതി. വാതരോഗിയായ പെണ്‍കുട്ടിക്ക് ഹൃദയ രോഗത്തിനുള്ള മരുന്നാണ് നല്‍കിയത്. പെണ്‍കുട്ടി 45 ദിവസം മരുന്നു കഴിച്ചു.

ഡോക്ടര്‍ മരുന്ന് കൃത്യമായി എഴുതി നല്‍കിയെങ്കിലും ഫാര്‍മസിയില്‍ നിന്ന് എടുത്തു തന്നപ്പോള്‍ മാറുകയായിരുന്നു. ആരോഗ്യനില മോശമായ പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പെണ്‍കുട്ടി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.

webdesk11: