X

കടകള്‍ എല്ലാദിവസവും തുറക്കാന്‍ അനുവദിക്കണം; കോഴിക്കോട് വ്യാപാരികളുടെ പ്രതിഷേധം

കോഴിക്കോട്: കടകള്‍ എല്ലാദിവസവും തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് നഗരത്തില്‍ വ്യാപാരികളുടെ പ്രതിഷേധം. മിഠായിത്തെരുവില്‍ കടകള്‍ തുറക്കാന്‍ ശ്രമം. സമരക്കാരുമായി പൊലീസ് ഉന്തുംതള്ളുമുണ്ടായി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം. നിരവധിപേരെ അറസ്റ്റ് ചെയ്തു.

ബാറുകള്‍ ഉള്‍പ്പെടെ തുറക്കാന്‍ അനുമതി നല്‍കിയിട്ടും അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവദിക്കാത്തത് നീതികേടാണെന്ന് വ്യാപാരികള്‍ പറയുന്നു. ആവശ്യമുന്നയിച്ച് പണിമുടക്കുകയും സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടും പ്രശ്‌നപരിഹാരമുണ്ടായില്ലെന്ന് വ്യാപാരികള്‍ ആരോപിച്ചു.

സമരം നടത്തിയ ഒരുവിഭാഗം വ്യാപാരികളെ അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെ മറ്റൊരു സംഘം വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ് ക്യാമ്പ് ചെയ്യുന്നത്.

 

web desk 3: