X
    Categories: indiaNews

മരിച്ച സ്ത്രീക്ക് വാക്‌സിന്‍ രണ്ടാം ഡോസ് നല്‍കിയതായി സന്ദേശം

ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ഒരാഴ്ചയ്ക്കുശേഷം മരണമടഞ്ഞ സ്ത്രീക്ക് രണ്ടാം ഡോസ് നല്‍കിയതായി സന്ദേശം. ഉത്തര്‍പ്രദേശില്‍ രാജ്ഘട്ട് അര്‍ബന്‍ പി എച്ച് സി യിലാണ് സംഭവം.

മരിച്ച സ്ത്രീയുടെ മകന്റെ ഫോണിലേക്കാണ് രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചുവെന്ന സന്ദേശം ലഭിച്ചത്.കഴിഞ്ഞ ഏപ്രിലില്‍ ആദ്യ ഡോസ് കുത്തിവെച്ച 67 വയസ്സ് പ്രായമുള്ള സ്ത്രീ വാക്‌സിന്‍ എടുത്ത ഒരാഴ്ചക്കകം മരിച്ചിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 9ന് അമ്മ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി മകന്റെ ഫോണിലേക്ക് മെസ്സേജ് വരികയായിരുന്നു. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്

 

web desk 3: