X
    Categories: keralaNews

ഹൈന്ദവാചാരപ്രകാരം തേങ്ങയുടച്ച് മറൈന്‍ ആംബുലന്‍സ് ഉദ്ഘാടനം; മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ വിവാദത്തില്‍

തിരുവനന്തപുരം: പുരോഗമനത്തേയും മതേതരത്വത്തെയും കുറിച്ചുള്ള സിപിഎം വീരവാദങ്ങള്‍ വെറും പൊള്ളയാണെന്ന് തെളിയിക്കുന്ന ഒരു സംഭവം കൂടി. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മറൈന്‍ ആംബുലന്‍സ് ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചത് ഹൈന്ദവാചാരപ്രകാരം തേങ്ങയുടച്ച്. സംസ്ഥാന സര്‍ക്കാര്‍ പൊതുഖജനാവിലെ പണം ഉപയോഗിച്ച് പുറത്തിറക്കിയ മറൈന്‍ ആംബുലന്‍സുകള്‍ ഒരു മതത്തിന്റെ ആചാരപ്രകാരം ഉദ്ഘാടനം നിര്‍വഹിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തിച്ചപ്പോള്‍ പൂജ നടത്തിയ രാജ്‌നാഥ് സിങ്ങിനെ വിമര്‍ശിച്ച സിപിഎം നേതാവ് തന്നെയാണ് ഇപ്പോള്‍ തെങ്ങയുടച്ച് മറൈന്‍ ആംബുലന്‍സ് ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുന്നത്.

പ്രതീക്ഷ, പ്രത്യാശ എന്നീ പേരുകളിലുള്ള രണ്ട് മറൈന്‍ ആംബുലന്‍സുകളാണ് ഫിഷറീസ് വകുപ്പ് പുറത്തിറക്കിയത്. മത്സ്യബന്ധനത്തിനിടെ അപകടത്തില്‍ പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കുക എന്നതാണ് ഫിഷറീസ് ആംബുലന്‍സുകളുടെ ലക്ഷ്യം. അഞ്ച് പേര്‍ക്ക് ഒരേ സമയം ക്രിട്ടിക്കല്‍ കെയര്‍, 24 മണിക്കൂറും പാരാമെഡിക്കല്‍ സേവനം, പ്രത്യേക പരിശീലനം ലഭിച്ച നാല് സീറെസ്‌ക്യു സ്‌ക്വാഡ്, പോര്‍ട്ടബിള്‍ മോര്‍ച്ചറി, ആധുനിക മെഡിക്കല്‍ ഉപകരണങ്ങളും, മരുന്നുകളും ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും മറൈന്‍ ആംബുലന്‍സുകളില്‍ ഒരുക്കിയിട്ടുണ്ട്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: