X

വ്യോമസേനയുടെ മിഗ് വിമാനം തകര്‍ന്നു വീണു

ജോധ്പുര്‍: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 27 വിമാനം തകര്‍ന്നു വീണു. രാജസ്ഥാനിലെ ജോധ്പുരിനടുത്ത് ബനാഡ് എന്ന സ്ഥലത്താണ് വിമാനം തകര്‍ന്നു വീണത്.

പൈലറ്റ് പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പതിവ് പരിശീലന പറക്കലിനായി ഇന്നു രാവിലെ പറന്നുയര്‍ന്ന ഉടന്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് വിമാനം തകര്‍ന്നതെന്ന് വ്യോമയാന വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു.

chandrika: