X
    Categories: MoreViews

ഇറാഖ് പൗരന്മാരുടെ നാടുകടത്തല്‍ റദ്ദാക്കി

 

വാഷിങ്ടണ്‍: വിവിധ കുറ്റങ്ങളാല്‍ വിചാരണ നേരിടുന്ന നൂറോളം ഇറാഖ് പൗരന്മാരുടെ നാടുകടത്തല്‍ യുഎസ് ജ്ഡ്ജ് റദ്ദാക്കി. ഇറാഖികള്‍ വേട്ടയാടലിനു വിധേയമാകുന്നതായി ചൂണ്ടിക്കാട്ടി യുഎസ് ഡിസ്ട്രിക് ജ്ഡ്ജ് മാര്‍ക്ക് ഗോള്‍ഡ്‌സ്മിത്താണ് ഉത്തരവ് റദ്ദു ചെയ്തത്. രണ്ട് ആഴ്ചത്തേക്കാണ് ഉത്തരവിന് സ്‌റ്റേ. ഇറാഖികള്‍ക്കെതിരെയുള്ള ആരോപണം വ്യക്തമല്ല. മിഷിഗണിലെ ഇറാഖി വംശജര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. രാജ്യത്ത് 199 ഇറാഖ് പൗരന്മാരുള്ളതായാണ് കണക്കുകള്‍. ഇറാഖികളെ ഇല്ലാത്ത കുറ്റം ചുമത്തിയാണ് തടവിലാക്കിയതെന്ന് ആരോപണം ഉയര്‍ന്നു. എന്നാല്‍, ഇവര്‍ കുറ്റവാളികളാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.

chandrika: