X

മന്ത്രി ചിഞ്ചു റാണിയുടെ വാഹനം അപകടത്തില്‍പെട്ടു

തിരുവല്ല: മന്ത്രി ചിഞ്ചു റാണിയുടെ വാഹനം തിരുവല്ല ബൈപാസില്‍വച്ച് അപകടത്തില്‍പെട്ടു. ഇടുക്കിയിലേക്ക് പോകുന്ന വഴിയില്‍ വച്ച് കാര്‍ മതിലിലിടിച്ചാണ് അപകടം സംഭവച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

തിരുവല്ലയില്‍ നിന്നും മല്ലപ്പള്ളിയിലേക്ക് പോകുന്ന സ്വകാര്യ ബസ് അമിത വേഗതയില്‍ വന്നതോടെ എതിര്‍വശത്ത് നിന്നും വന്ന മന്ത്രിയുടെ കാര്‍ അപകടം ഒഴിവാക്കാനായി വെട്ടിച്ചതോടെ, തൊട്ടടുത്തുള്ള മതിലില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു.

web desk 1: