X

ജലജന്യരോഗങ്ങള്‍ക്ക് സാധ്യതയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: വെള്ളം ഒഴിഞ്ഞെങ്കിലും ജലജന്യരോഗങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും സാധ്യതയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പ്രളയത്തെ തുടര്‍ന്നുള്ള ശുചീകരണപ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങിയിട്ടുണ്ട്. ഇനി മാലിന്യസംസ്‌കരണത്തിനും ശുചീകരണത്തിനുമാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. കിണറുകളിലെ വെള്ളം ക്ലോറിനേഷന് ശേഷം മാത്രം ഉപയോഗിക്കാവൂ. നിരീക്ഷണത്തിന് സംസ്ഥാന തല കണ്‍ട്രോള്‍ റൂം ഉണ്ടാവും. ജില്ലാതലത്തില്‍ നോഡല്‍ ഓഫീസമാരും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ക്യാമ്പുകളിലേക്കെത്തിക്കാന്‍ മരുന്നിന് ക്ഷാമമില്ല. ആവശ്യമുള്ളവര്‍ മെഡിക്കല്‍ സെന്ററുകളുമായി ബന്ധപ്പെടണം.

ആസ്പത്രികള്‍ തകര്‍ന്നുപോയവ പുതുക്കിപണിയും. വീടുകളുടേയും ഫിറ്റ്‌നസ് നോക്കാന്‍ ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീടൊഴിയാന്‍ തയ്യാറാവാത്തവരെയാണ് ഇനി മാറ്റാനുള്ളത്. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

chandrika: