X

ഭരണഘടനയെ തള്ളി മന്ത്രി സജി ചെറിയാന്‍; ‘ബ്രിട്ടിഷുകാര്‍ പറഞ്ഞത് അതേപടി പകര്‍ത്തി; ചൂഷണത്തെ അംഗീകരിച്ചു’

ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്നാണ് മന്ത്രി പ്രസംഗിച്ചത്. ഭരണഘടനയില്‍ മതേതരത്വവും ജനാധിപത്യവും കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നത്. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു .തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ല. -മന്ത്രി പറഞ്ഞു. കോടതികളെയും മന്ത്രി വിമര്‍ശിച്ചു. പത്തനംതിട്ട മല്ലപ്പള്ളിയിലെ സി.പി.എം പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം. മന്ത്രിയുടെ പരമാര്‍ശം സത്യപ്രതിജ്ഞാ ലംഘനമാണെന്ന വിമര്‍ശനം ശക്തമാണ്.

ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കറെയും സജി ചെറിയാന്‍ വിമര്‍ശിച്ചു. ബ്രിട്ടീഷുകാര്‍ പറഞ്ഞത് എഴുതിവെക്കുകയാണ് ഭരണഘടനയില്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് റിട്ട.ജസ്റ്റീസ് കമാല്‍ പാഷ ആവശ്യപ്പെട്ടു. ഇത്രയും വിവരം കെട്ടവര്‍ നമ്മെ ഭരിയ്ക്കുക എന്ന് പറയുന്നതും, അങ്ങനെ ഭരിക്കപ്പെടുന്നവരുടെ കീഴില്‍ കഴിയുക എന്നതും നമ്മുടെ ദുര്യോഗമാണ്. ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മന്ത്രി എത്രയും പെട്ടെന്ന് രാജിവച്ചൊഴിയണം.- അദ്ദേഹം പറഞ്ഞു.

Chandrika Web: