X

വിദ്യാര്‍ത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യല്‍ മീഡിയ പ്രചാരകര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

വിദ്യാര്‍ത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യല്‍ മീഡിയ പ്രചാരകര്‍ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ വിദ്യാഭ്യാസ ഓഫീസുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്യാര്‍ത്ഥികളെ സ്വാധീനിക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെ തെറ്റുകളിലേക്ക് നയിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. ഇക്കാര്യങ്ങളില്‍ അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും വലിയ ശ്രദ്ധ വേണം. കഴിഞ്ഞദിവസം ഒരു യൂട്യൂബര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നിയമനടപടികള്‍ ഇനിയും ഉണ്ടാകും. സാമൂഹിക മാധ്യമങ്ങളിലൂടെ പൊതു വിദ്യാഭ്യാസ വകുപ്പിനെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമനടപടി ഉണ്ടാകും. ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസ ഓഫീസുകള്‍ വൃത്തിയായി സൂക്ഷിക്കണം. ഒരോ ഓഫീസിലും ശുചിത്വത്തിന്റെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുന്ന നയം സൃഷ്ടിക്കേണ്ടതുണ്ട്. എല്ലാ ജീവനക്കാരെയും ഈ നയം അറിയിക്കുകയും അവരുടെ ഉത്തരവാദിത്തങ്ങള്‍ ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.

webdesk14: