X

കോട്ടയത്തെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

കോട്ടയം മാങ്ങാനത്ത് ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി. എറണാകുളം ജില്ലയിലെ ഇലഞ്ഞിയില്‍ നിന്നാണ് ഒമ്പത് കുട്ടികളെയും കണ്ടെത്തിയത്. കുട്ടികളില്‍ ഒരാളുടെ ബന്ധുവീട്ടില്‍ നിന്നാണ് എല്ലാവരെയും പൊലീസ് കണ്ടെത്തിയത്. സ്വന്തം ഇഷ്ടപ്രകാരം പോയതെന്നാണ് കുട്ടികള്‍ പൊലീസിനോട് പറഞ്ഞത്.

ഇന്ന് രാവിലെയോടെയാണ് കോട്ടയം മങ്ങാനത്ത് സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് ഒമ്പത് കുട്ടികളെ കാണാതായത്.
രാവിലെ കുട്ടികളെ വിളിച്ചുണര്‍ത്താന്‍ പോയപ്പോഴാണ് കുട്ടികളെ കാണാനില്ലെന്ന വിവരം ജീവനക്കാര്‍ മനസ്സിലാക്കിയത്.മഹിളാ സഖ്യ എന്ന സ്വകാര്യ എന്‍.ജി.ഒ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമില്‍ നിന്നാണ് കുട്ടികളെ കാണതായത്.

web desk 3: