X

പിഴവുകള്‍ മാത്രമായി പുതിയ അഞ്ഞൂറിന്റെ നോട്ട്; പെട്ടെന്ന് അച്ചടിപ്പോഴെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെ പുതിയ നോട്ടില്‍ പാകപ്പിഴവുകള്‍ കണ്ടെത്തി. എന്നാല്‍ ഇത് പെട്ടെന്ന് അച്ചടിച്ചപ്പോള്‍ ഉണ്ടായതാണെന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി.

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ കിട്ടിയ നോട്ടുകളിലാണ് അച്ചടിപ്പിശകുള്ളത്. രണ്ട് തരത്തിലുള്ള അഞ്ഞൂറിന്റെ നോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു നോട്ടില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിലും അശോകസ്തംത്തിലും പിശകുള്ളതായി റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ടിന്റെ സീരിയല്‍ നമ്പറിലും തെറ്റുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ഡല്‍ഹിയിലും മുംബൈയിലും ഇത്തരത്തിലുള്ള നോട്ടുകള്‍ ആളുകളുടെ കയ്യിലെത്തി. നോട്ടിന്റെ നിറത്തിലും അച്ചടിയിലും അപൂര്‍ണ്ണതയുണ്ട്. എന്നാല്‍ ഇത് പെട്ടെന്നുള്ള അച്ചടിയില്‍ വന്നതാണെന്നും ഇത് വിപണിയില്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും റിസ്സര്‍വ്വ് ബാങ്ക് വ്യക്തമാക്കി. ആരും പരിഭ്രാന്തരാകേണ്ടെന്നും ആര്‍ബിഐ പറഞ്ഞു. പുതിയതായി ഇറങ്ങിയ 2000ന്റെ നോട്ടും വിവാദങ്ങളില്‍ പെട്ടിരുന്നു. നോട്ടിന്റെ നിറം ഇളകുന്നുവെന്നതായിരുന്നു പരാതി.

chandrika: