X

മിസോറാമും ഛത്തീസ്ഗഢും ഇന്ന് പോളിങ് ബൂത്തിലേക്ക്; കനത്ത സുരക്ഷ

ഛത്തിസ്ഗഢിലെ 20 മണ്ഡലങ്ങളും മിസോറാമും ഇന്ന് പോളിങ് ബൂത്തിലേക്ക്. ഛത്തിസ്ഗഢില്‍ രണ്ടു ഘട്ടങ്ങിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്തഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ 17നാണ് നടക്കുക. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക. ഛത്തിസ്ഗഢില്‍ അതീവ പ്രശ്‌നബാധിത മേഖലകളില്‍ രാവിലെ 8 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.

തെരഞ്ഞെടുപ്പ് നടക്കുന്ന ഏറ്റവും ചെറിയ സംസ്ഥാനമായ മിസോറാമില്‍ 40 നിയമസഭാ സീറ്റിലേക്ക് വോട്ടെടുപ്പ് നടക്കും. 90 നിയമസഭാ സീറ്റുകളുള്ള ഛത്തീസ്ഗഢില്‍ ആദ്യഘട്ട വോട്ടെടുപ്പാണിന്ന്. 20 സീറ്റില്‍ ഇന്ന് ജനവിധി നടക്കും. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛത്തീസ്ഗഢിലെ കാംകെറില്‍ ഇന്നലെ സ്‌ഫോടനം ഉണ്ടായി. ഒരു ബിഎസ്എഫ് കോണ്‍സ്റ്റബിളിനും രണ്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.

അര്‍ദ്ധ സൈനികവിഭാഗങ്ങളും സംസ്ഥാന പൊലീസും ഈ ജില്ലകളില്‍ പൂര്‍ണ്ണമായും വിന്യസിച്ചിരിക്കുകയാണ്. ഡ്രോണ്‍ നിരീക്ഷണം ഉള്‍പ്പടെ പ്രശ്‌നബാധിത ബൂത്തുകളില്‍ ഒരുക്കിയിട്ടുണ്ട്.

webdesk14: