X

പിണറായി ഏകഛത്രാധിപതിയാണ്; മന്ത്രിമാരെങ്കിലും ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍: എംകെ മുനീര്‍

കോഴിക്കോട്: മന്ത്രിമാരുടെ അധികാരങ്ങള്‍ പിടിച്ചെടുക്കുന്നതിനായി റൂള്‍സ് ഓഫ് ബിസിനസില്‍ ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. ചൈനീസ് പ്രസിഡന്റിനെ പോലെ സര്‍വ്വസൈന്യാധിപനാകുവാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ റൂള്‍സ് ഓഫ് ബിസിനസില്‍ ഭേദഗതി വരുത്തുന്നതെന്ന് മുനീര്‍ ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചങ്കിലെ ചൈനയിലെ പ്രസിഡന്റിനെ പോലെ കേരളത്തിന്റെ മുഖ്യമന്ത്രിയും ഇനി സര്‍വ്വസൈന്യാധിപനാകുവാന്‍ വേണ്ടിയാണ് റൂള്‍സ് ഓഫ് ബിസിനസ്സില്‍ ഭേദഗതി വരുത്തുവാനുള്ള നടപടികള്‍.
കഴിഞ്ഞ നാലര വര്‍ഷം ഏകഛത്രാധിപതിയായതിന്റെ ദുരന്തമാണ് കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ സ്ഥിരതാമസം ആക്കിയതിന്റെ പിന്നില്‍. കണ്ടാലും കൊണ്ടാലും പഠിക്കാന്‍ തയാറാകാത്ത മുഖ്യമന്ത്രി ആണ് പിണറായി വിജയന്‍. തന്റെ സ്വന്തം സെക്രട്ടറി തന്നെ വീരശൂര പരാക്രമിയായ മുഖ്യമന്ത്രിയെ തകര്‍ത്തു തരിപ്പണമാക്കിയിട്ടും വീണ്ടും ഇതേ സെക്രട്ടറിമാരുമായും നേരിട്ട് ഇടപാട് നടത്തുവാനുള്ള നീക്കം സ്വന്തം മന്ത്രിമാരില്‍ അദ്ദേഹത്തിനുള്ള വിശ്വാസക്കുറവായിരിക്കും.
ആദ്യം സ്വന്തം എം. എല്‍. എ മാരെ പടിക്കു പുറത്തു നിര്‍ത്തി, ഇപ്പോള്‍ മന്ത്രിമാരെ മൂലയ്ക്കിരുത്തി
സി. പി. ഐ. യുടെ മന്ത്രിമാരെങ്കിലും ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍….. എന്നാശിച്ചു പോകുന്നു.

web desk 3: