X

മണിക്കെതിരെ പരസ്യ ശാസനയുമായി പാര്‍ട്ടി

തിരുവനന്തപുരം: മന്ത്രിയുമായ എം.എം.മണിക്കെതിരെ നടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ മണി, പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന ശൈലി പിന്തുടരുന്ന സാഹചര്യത്തില്‍ പരസ്യ ശാസന നടത്താനാണ് സെക്രട്ടേറിയറ്റില്‍ ധാരണയായത്.

ഇന്നു ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. മന്ത്രിസ്ഥാനത്ത് തന്നെ മണിയെ നിലനിര്‍ത്തണമോ എന്ന ചോദ്യം വരെ സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നതായാണ് വിവരം. എന്നാല്‍ ഒരു വര്‍ഷത്തിനിടെ തുടര്‍ച്ചയായി രണ്ടു മന്ത്രി നീക്കിയ സാഹചരത്തില്‍ വീണ്ടും കടുത്ത തീരുമാനം എടുക്കാന്‍ കമ്മിറ്റി മടിച്ചതായാണ് വിവരം.

അതേസമയം, വിഷയത്തില്‍ ഇതേവരെ എം.എം മണി പ്രതികരിച്ചിട്ടില്ല. പാര്‍ട്ടി തീരുമാനം ഔദ്യാഗികമായി പുറത്തുവന്ന ശേഷമാവും മന്ത്രിയുടം പ്രതികരണമെന്നാണ് സൂചന.

മൂന്നാറിലെ ‘പെമ്പിളൈ ഒരുമൈ’ക്കെതിരെ മണി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണിക്കെതിരെ സംസാരിച്ചിരുന്നു. എന്നാല്‍ തന്റെ പ്രസംഗം മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന വിശദീകരണമാണ് മണി നല്‍കിയത്.

ഇതേ നിലപാട് തന്നെയാണ് മണി യോഗത്തിലും സ്വീകരിച്ചത്. എന്നാല്‍ യോഗത്തില്‍ അദ്ദേഹത്തിന്റെ ശൈലിയേയും പ്രസംഗങ്ങളെയും പിന്തുണയ്ക്കാന്‍ ആരും തയ്യാറായില്ലെന്നാണ് വിവരം. കൂടാതെ പ്രസംഗ ശൈലി മാറ്റാനും തെറ്റുകള്‍ ആവര്‍ത്തിക്കാനുമുള്ള പാര്‍ട്ടി നിര്‍ദ്ദേശം പാലിക്കാത്തതും സെക്രട്ടേറിയറ്റ് ചോദ്യംചെയ്തു.

chandrika: