X

മോദിയുടെ താടി കൂടിയതിന് അനുസരിച്ച്‌ ജിഡിപി അടിയില്‍ പോയി; ചിത്രം പങ്കുവച്ച് ശശി തരൂര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുടെ താഴ്ചക്കൊപ്പം തന്നെ ജിഡിപിയുടെ താഴ്ചയും കണക്കാക്കി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. താടി കൂടിയതിന് അനുസരിച്ച് ഇന്ത്യയുടെ ജിഡിപി കുറഞ്ഞെന്നു തരൂര്‍ വിമര്‍ശിച്ചു. മോദിയുടെ ചിത്രം പങ്കുവച്ചാണ് തരൂരിന്റെ വിമര്‍ശനം.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ താടി കുറവുണ്ടായിരുന്നപ്പോള്‍ 8.1 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. അടുത്ത വര്‍ഷം താടി അല്‍പ്പം നീണ്ടു. വിവിധ പാദങ്ങളിലായി ജിഡിപി ആറു ശതമാനത്തിനും താഴെയായി കൂപ്പു കുത്തി. 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 4.5 ശതമാനമായും ഇടിഞ്ഞു. അപ്പോഴേക്കും മോദിയുടെ താടിക്ക് നീളം കൂടിയെന്നും ചിത്രത്തില്‍ നിന്നു വ്യക്തം. 2017 മുതലുള്ള മോദിയുടെ അഞ്ചു ചിത്രങ്ങളാണ് ട്വീറ്റിലുള്ളത്.

web desk 1: