X
    Categories: indiaNews

ഗുജറാത്ത് വോട്ടെടുപ്പ് ദിനത്തില്‍ രാമനെ പരാമര്‍ശിച്ച് മോദി

ഗുജറാത്തില്‍ നിയമസഭാ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ രാമനെ കൂട്ടുപിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ രാവണനെന്ന് വിളിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ എന്നെ അധിക്ഷേപിക്കുന്നതില്‍ മല്‍സരിക്കുകയാണ്. മോദി പട്ടിയെ പോലെ ചാകും, ഹിറ്റ്‌ലറുടെ ഗതി വരും എന്നൊക്കെയാണ് അവര്‍ പറയുന്നത്.

ഗുജറാത്ത് രാമഭക്തരുടെ നാടാണ്. ഇവിടെ വന്ന ്‌രാവണനെ പറഞ്ഞാല്‍..” മോദി പറഞ്ഞു. ഗുജറാത്തില്‍ തെര.പ്രചാരണത്തില്‍ പ്രസംഗിക്കുകയായിരുന്നു. ഒരേ സമയം മതവും മോദിഭക്തരുടെ വികാരവും ഇളക്കുകയാണ് മോദി ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. മതം പറയരുതെന്ന തെര. കമ്മീഷന്റെ വിലക്ക് സൂത്രത്തില്‍ ലംഘിക്കുകയാണ് മോദി. കോണ്‍ഗ്രസ് ഒരുകാലത്തും രാമനില്‍ വിശ്വസിച്ചിട്ടില്ലെന്നും മോദി പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് പ്രചാരണയോഗത്തില്‍, പ്രധാനമന്ത്രി പത്ത് തലയുള്ള രാവണനാണെന്നും കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് മുതല്‍ ലോക്‌സഭാതെരഞ്ഞെടുപ്പ് വരെ എല്ലായിടത്തും ബി.ജെ.പിക്ക് മോദിയെ ആവശ്യമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത്.

Chandrika Web: