X
    Categories: MoreViews

മോദിക്കെതിരെ പോസ്റ്റ്: മണിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങിനെയും വിമര്‍ശിച്ച് ഫേസ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്ത മണിപ്പൂരി മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. കിഷോര്‍ ചന്ദ്ര വാങ്‌ഗേയയെ ആണ് ദേശീയ സുരക്ഷാ നിയമപ്രകാരം കഴിഞ്ഞ 27ന് അറസ്റ്റിലായത്.
രാജ്യദ്രോഹ കുറ്റമാണ് കിഷോര്‍ചന്ദ്രക്കെതിരെ ചുമത്തിയത്. കേസില്‍ ഇയാള്‍ക്ക് വെസ്റ്റ് ഇംഫാലിലെ സി.ജെ.എം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരെ മാധ്യമപ്രവര്‍ത്തകന്‍ നടത്തിയത് അഭിപ്രായ സ്വതന്ത്ര്യത്തിന്റെ ഭാഗമായാണെന്നും അതിനെ രാജ്യദ്രോഹമായി കണക്കാന്‍ കഴിയില്ലെന്നും പരാമര്‍ശിച്ചാണ് കോടതി ജാമ്യം നല്‍കിയത്. എന്നാല്‍ ദേശീയ സുരക്ഷാ നിയമ പ്രകാരം കിഷോര്‍ചന്ദ്രയെ അറസ്റ്റ് ചെയ്യണമെന്ന് വെസ്റ്റ് ഇംഫാല്‍ ജില്ലാ മജിസ്‌ട്രേറ്റ് പിന്നീട് ഉത്തരവിടുകയായിരുന്നു. എന്‍.എസ്.എ നിയമപ്രകാരം ദേശീയ സുരക്ഷക്ക് ഭീഷണിയാകുന്ന ഒരാളെ കസ്റ്റഡിയിലെടുക്കാവുന്നതാണ്. ഈ നിയമ പ്രകാരം അറസ്റ്റിലാവുന്ന വ്യക്തിയെ വിചാരണക്കായി കോടതിയില്‍ ഹാജരാക്കുകയോ അഭിഭാഷകനെ നിയോഗിക്കാന്‍ കഴിയുകയോ ഇല്ല. മണിപ്പൂരില്‍ ബി.ജെ.പി ത്സാന്‍സി റാണി ലക്ഷ്മിഭായിയുടെ ജന്മവാര്‍ഷികാഘോഷ പരിപാടികള്‍ നടത്തിയതിനെതിരെയാണ് കിഷോര്‍ചന്ദ്ര ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

chandrika: