X
    Categories: Views

കഷ്ടപ്പാടിന് അഭിവാദ്യങ്ങള്‍; ഇനിയും കര്‍ശന നടപടികളുണ്ടാവും: പ്രധാനമന്ത്രി

കോബെ, ജപ്പാന്‍: 500, 1000 രൂപാ കറന്‍സികള്‍ പിന്‍വലിച്ചതിന്റെ പേരില്‍ വേദനയനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ക്കു മേല്‍ സാമ്പത്തിക അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ച ശേഷം സന്ദര്‍ശനം നടത്തുന്ന ജപ്പാനില്‍ വെച്ചാണ് മോദി രാജ്യത്തിന്റെ കഷ്ടപ്പാടിന് അഭിവാദ്യം നേര്‍ന്നത്. കള്ളപ്പണത്തിനെതിരായ പോരാട്ടം ഇവിടെ നിര്‍ത്തില്ലെന്നും ഇനിയും ശക്തമായ നടപടികള്‍ ഉണ്ടാവുമെന്നും മോദി ജപ്പാനിലെ കോബെയില്‍ പറഞ്ഞു.

ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ്, സര്‍ക്കാര്‍ നടപടി കാരണം ജനങ്ങള്‍ വിഷമം നേരിടുന്നുവെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് പ്രധാനമന്ത്രി പ്രതികരിച്ചത്. നേരത്തെ ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ അടക്കമുള്ളവര്‍ 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതു കാരണം ജനങ്ങള്‍ ഒരു വിഷമവും നേരിടുന്നില്ല എന്ന് അവകാശപ്പെട്ടിരുന്നു.

‘എനിക്കറിയാം ഇത് ബുദ്ധിമുട്ടുള്ളതാണെന്ന്. ജനങ്ങള്‍ക്ക് മോദിക്കെതിരെ സംസാരിക്കേണ്ടി വന്നു. എങ്കിലും ഞാന്‍ ജനങ്ങളെ അഭിനന്ദിക്കുന്നു. ചിലര്‍ അഞ്ച് മണിക്കൂറും ആറ് മണിക്കൂറുമൊക്കെ ക്യൂവില്‍ നില്‍ക്കേണ്ടി വരികയും അതിന്റെ കഷ്ടത സഹിക്കുകയും ചെയ്തു.

സാമ്പത്തിക രംഗത്ത് ഇനിയും കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.

chandrika: