X

ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ മാത്രമേ യൂപിയില്‍ വികസനമുണ്ടാകൂവെന്ന് മോദി

ഉത്തര്‍പ്രദേശിന്റെ വികസനത്തിനായി ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നേ തീരു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിയുടെ വിജയം അനിവാര്യമാണെന്നും യൂപി നിലവില്‍ വികസനത്തിന്റെ പാതയില്‍ നീങ്ങുകയാണെന്നും ജൗന്‍പൂരില്‍ വച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മോദി പറഞ്ഞു. ഇതുവരെ കഴിഞ്ഞ വോട്ടെടുപ്പില്‍ ബി.ജെ.പി വിജയിക്കുമെന്ന കാര്യം ഉറപ്പാണെന്നും ആറാം ഘട്ടത്തിലും ബി.ജെ.പിക്ക് അനുകൂലമായാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

web desk 3: