X

എസ്.പിക്ക് പരാതി നല്‍കാനെത്തിയ മൊഫിയയുടെ സഹപാഠികളെ കസ്റ്റഡിയിലെടുത്തു, പിന്നീട് വിട്ടയച്ചു.

ആത്മഹത്യ ചെയ്ത നിയമവിദ്യാര്‍ത്ഥി മോഫിയ പര്‍വീനിന്റെ സഹാപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ എസ്.പിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് സംഭവം. പ്രതിഷേധം കനത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ പോലിസ് വിട്ടയിക്കുകയും ചെയ്തു. 17 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയിച്ചത്.

മൊഫിയയുടെ ആത്മഹത്യയെ തുടര്‍ന്ന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോളേിജിലെ സഹപാഠികള്‍ ഇന്ന് എസ്.പി ഓഫീലേക്ക് മാര്‍ച്ച് നടത്തിയത്. ബാരിക്കേഡ് വെച്ച് വിദ്യാര്‍ത്ഥികളെ തടഞ്ഞതിന് പിന്നാലെ എസ്.പി ഓഫീസിലേക്ക് നേരിട്ടെത്തി മൊഫിയുടെ വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് സഹാപാഠികള്‍ ആവശ്യപ്പെട്ടു.

ഇതിനെ പിന്നാലെ വിദ്യാര്‍ത്ഥികള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചെന്ന് ആരോപണം ഉന്നയിച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

നവംബര്‍ 23 ന് ബുധനാഴ്ചയാണ് ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും പീഡനം സഹിക്കവയ്യാതെ നിയമവിദ്യാര്‍ത്ഥിനിയായ മോഫിയ ആത്മഹത്യ ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് നേരത്തെ മോഫിയ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആലുവ സിഐ, സി എല്‍ സുധീര്‍ ഭര്‍ത്താവ് സുഹൈലിനും വീട്ടുകാര്‍ക്കുമെതിരെ നടപടിയെടുക്കാതെ വൈകിപ്പിക്കുകയായിരുന്നു. ഇക്കാര്യം ആത്മഹത്യാക്കുറിപ്പിലും മൊഫിയ പറയുന്നുണ്ട്. പരാതിയിന്മേല്‍ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ സുധീര്‍ മോഫിയയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം.

 

web desk 3: