X

‘ജോര്‍ജ്കുട്ടി’ യാകാന്‍ മോഹന്‍ലാല്‍ പുതിയ ലുക്കില്‍; ചിത്രങ്ങള്‍ വൈറല്‍

2013 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ആരംഭിക്കാനിരിക്കെ ‘ജോര്‍ജ്കുട്ടി’യാകാന്‍ ഒരുങ്ങി മോഹന്‍ലാല്‍. ലോക്ഡൗണ്‍ കാലത്ത് താടി നീട്ടി വളര്‍ത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോള്‍ താടിയെടുത്ത് കഥാപാത്രത്തിനാവശ്യമായ ലുക്കിലേക്ക് മാറിയ ചിത്രങ്ങളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ആശീര്‍വാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂര്‍ തന്നെ നിര്‍മിക്കുന്ന ദൃശ്യം 2 നിയന്ത്രിത സാഹചര്യത്തില്‍ ചിത്രീകരിച്ചു പൂര്‍ത്തിയാക്കുന്നൊരു ക്രൈം ത്രില്ലര്‍ ആണെന്നാണ് അണിയറക്കാര്‍ പറയുന്നത്. 2013 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒന്നാം ഭാഗം വന്‍ ഹിറ്റായിരുന്നു. ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്യുന്നതാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും. ലോക്ഡൗണിനു ശേഷം തുടര്‍ച്ചയായി 60 ദിവസം കൊണ്ടു കേരളത്തില്‍ ചിത്രീകരിച്ചു പൂര്‍ത്തിയാക്കുന്ന വിധത്തിലാണു സിനിമ. ഇതിനു ശേഷമായിരിക്കും ഷൂട്ടിങ് നിര്‍ത്തിവച്ച മറ്റു സിനിമകളില്‍ മോഹന്‍ലാല്‍ അഭിനയിക്കുക.

web desk 3: