X
    Categories: Newsworld

മങ്കിപോക്‌സ് ആഗോള മഹാമാരിക്ക് കാരണമാകില്ല: ലോകാരോഗ്യ സംഘടന

ജനീവ: മങ്കി പോക്‌സ് സാധാരണയായി കാണപ്പെടുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പുറത്തു വ്യാപിക്കുന്നത് ആഗോള മഹാമാരിക്ക് കാരണമാകുമെന്ന ആശങ്ക വേണ്ടെന്ന് ലോകാരോഗ്യ സംഘടന.

മേയ് ഏഴിന് ബ്രിട്ടനില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ച ശേഷം വിവിധ രാജ്യങ്ങളിലായി 400 ഓളം കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത സമ്പര്‍ക്കത്തിലൂടെ മാത്രം പടരുന്ന, സാധാരണയായി ഗുരുതര രോഗത്തിന് കാരണമാകാത്ത വൈറസിനെ കുറിച്ച് പരിഭ്രാന്തരാകേണ്ട കാര്യമില്ല. വൈറസ് മറ്റൊരു മഹാമാരിക്ക് കാരണമാകുമോയെന്ന ചോദ്യത്തിന് അങ്ങനെ കരുതുന്നില്ലെന്ന് മങ്കിപോക്‌സ് വിദഗ്ധന്‍ റോസാമണ്ട് ലൂയിസ് പറഞ്ഞു.

Chandrika Web: