X

മതം ചോദിച്ച് സദാചാര ഗുണ്ടായിസം ഡോക്ടര്‍മാര്‍ക്ക് നേരേയും; അഞ്ച് ഹിന്ദു ജാഗരണ വേദി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മംഗളൂരുവില്‍ ഡോക്ടര്‍മാര്‍ക്കു നേരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസം. ഡോക്ടര്‍ നല്‍കിയ പരാതിയില്‍ 5 ഹിന്ദു ജാഗരണ വേദി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

മംഗളൂരുവില്‍ 2 വനിതാ പ്രഫസര്‍മാരും നാല് ഡോക്ടര്‍മാരടക്കം സഞ്ചരിച്ച കാര്‍ തടഞ്ഞ സംഭവത്തില്‍ സന്തോഷ് നന്ദലികെ (32), കാര്‍ത്തിക് പൂജാരി (30), സുനില്‍ മല്ല്യ മിയാര്‍ (35), സന്ദീപ് പൂജാരി മിയാര്‍ (33), സുജിത് സഫലിഗ തെല്ലരു (31) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളെ ആദ്യം താക്കീത് നല്‍കി വിട്ടയച്ചിരുന്നു. എന്നാല്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സദാചാര ഗുണ്ടായിസത്തിനെതിരെ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

 

webdesk14: