X

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു

കരിപ്പൂര്‍: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കൂടുതൽ വിമാനങ്ങൾ ഉടൻ സർവ്വീസ് ആരംഭിക്കും. എത്തിഹാദ് എയർവേയ്സിന്റെ അബുദാബി സർവ്വീസ് ഒന്നാം തിയതി മുതലാണ് ആരംഭിക്കുക. ബംഗളൂരുവിലും പുതിയ സർവ്വീസ് നടത്തും. വിമാന അപകടത്തിന് പിന്നാലെ നിർത്തി വെച്ച എത്തിഹാദ് എയർവേയ്സ് തിരിച്ചു വരുകയാണ്. 300 പേർക്ക് വരെ സഞ്ചരിക്കാവുന്ന വിമാനങ്ങൾക്ക് അനുമതി നൽകിയതോടെയാണ് എത്തിഹാദ് എയർവേയ്സ് തിരിച്ചെത്തുന്നത്.

ഉച്ചക്ക് 2.20 ന് അബുദാബിയിൽ നിന്ന് പുറപെടുന്ന വിമാനം വൈകീട്ട് 7.5 ന് കരിപ്പൂരിലെത്തും. രാത്രി 9.30 കോഴിക്കോട്ടു നിന്നും പുറപ്പെടുന്ന വിമാനം 12.5 അബുദാബിയിലെത്തും. യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് കൂടുതൽ സർവ്വീസുകൾ എത്തിഹാദ് എയർവേയ്സ് ആരംഭിക്കും. കരിപ്പൂരിൽ നിന്നും ബംഗ്ളൂലേക്ക് എയർ ഇന്ത്യയുടെ പുതിയ സർവ്വീസ് 16 മുതൽ ആരംഭിക്കും. മറ്റ് വിമാന കമ്പനികളും കരിപ്പൂരിൽ നിന്നും കൂടുതൽ സർവ്വീസുകൾ ആരംഭിക്കും. റൺവേ നവീകരണത്തിനുള്ള പണികൾ ഉടൻ ആരംഭിക്കും. റൺവേ നവീകരണം പൂർത്തിയായാൽ മാത്രമെ കരിപ്പൂർ വിമാനത്താവളം പൂർവ്വസ്ഥിതിയിലാകൂ.

webdesk14: