X
    Categories: indiaNews

ഐ.എ.എഫ് പരീക്ഷാ ഫലം കാത്ത് ആറ് ലക്ഷത്തിലധികം ഉദ്യോഗാര്‍ഥികള്‍

ഡല്‍ഹി: 2021 ജൂലൈയില്‍ നടന്ന ഐ.എ.എഫ് പരീക്ഷാ ഫലം കാത്ത് ആറ് ലക്ഷത്തിലധികം ഉദ്യോഗാര്‍ഥികള്‍. അഗ്നിപഥ് ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ എയര്‍ ഫോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി നടത്തിയ എക്‌സാമിന്റെ ഫലമാണ് ഇനിയും പുറത്തുവിടാതിരിക്കുന്നത്. എക്‌സാമിന്റെ ഫീസ് തിരികെ നല്‍കാത്തതിലും ഉദ്യോഗാര്‍ഥികള്‍ നിരാശയിലാണ്.

ഐ.എ.എഫ് പരീക്ഷയ്ക്ക് ഏകദേശം 6,34,249 ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ എല്ലാ പ്രാവശ്യവും നടത്തിയിരുന്ന പരീക്ഷ 2020-21 ല്‍ ഒറ്റ പ്രാവശ്യമാണ് നടത്തിയത്. അഗ്നിപഥ് റിക്രൂട്ട്‌മെന്റ് കൊണ്ട് വന്നതിന് പിന്നാലെ ഐ.എ.എഫ് പരീക്ഷ റദ്ദാക്കിയത് ഉദ്യോഗാര്‍ഥികളെ നിരാശരാക്കിയിട്ടുണ്ട്.

web desk 3: