X

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ അലക്‌സയടക്കം കിടിലന്‍ ഫീച്ചറുമായി മോട്ടോ എക്‌സ്4

ലോകത്തെ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോയുടെ ഏറ്റവും പുതിയ ഫോണ്‍ മോട്ടോ എക്‌സ്4 ഇന്ത്യന്‍ വിപണയിലെത്തി. ന്യൂ ഡല്‍ഹിയില്‍ നടന്ന പരിപാടിയിലാണ് മോട്ടോ എക്‌സ്4 പുറത്തിറക്കിയത്. അതിവേഗ സ്മാര്‍ട്ട് യുഗത്തില്‍ ആമസോണ്‍ അലക്‌സ എന്ന പുത്തന്‍ ഫീചറുമായാണ് മോട്ടോ ഇത്തവണയെത്തുന്നത്. ആദ്യമായാണ് ആമസോണ്‍ അലക്‌സ ഫീചര്‍ ഒരു ഫോണില്‍ ഉപയോഗിക്കുന്നത്. ഐഫോണിന്റെ സ്വകാര്യ അഹങ്കാരമായ സീരിയുടെ വോയിസ് അസിറ്റന്‍സ് ഫീചര്‍ തന്നെയാണ് ആമസോണ്‍ അലക്‌സയും വാഗ്ദാനം നല്‍കുന്നത്. ആന്‍ഡ്രോയിഡ് നൗകട് 7.1 വേര്‍ഷനില്‍ എത്തുന്ന മോട്ടോ എക്‌സ്4  വാട്ടര്‍ -ഡസ്ട്  റെസിസ്റ്റന്‍സ് സര്‍ട്ടിഫിക്കേഷനായ IP68 റേറ്റിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അസിസ്റ്റന്റ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെപ്തംബറില്‍ ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക പ്രദര്‍ശനമേളയായ ഐ.എഫ്.എയില്‍ പുറത്തിറക്കിയ മോട്ടോ എക്‌സ്ഫോര്‍ മെറ്റല്‍ യൂണിബോഡി ഡിസൈനില്‍ സൂപ്പര്‍ ബ്ലാക്, സ്റ്റെര്‍ലിങ് ബ്ലൂ നിറങ്ങളിലാണ് എത്തുന്നത്. ഇന്ത്യയില്‍ ഫോണിന്റെ വില 23999 രൂപയാണ്.

5.2 ഇഞ്ച് ഫുള്‍-എച്ച്ഡി (1080ഃ 1920 പിക്സല്‍)എല്‍ടിപിഎസ് ഐപിഎസ് ഡിസ്പ്ലെയാണ് എക്‌സ് ഫോറില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഗൊറില്ല ഗ്ലാസ്സ് പ്രൊട്ടക്ഷന്‍, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ .യുഎസ്ബി ടൈപ്-സി പോര്‍ട്ടും 3.5 എംഎം ഓഡിയോ ജാക്ക് തുടങ്ങിയവ എക്‌സ് ഫോറിന്റെ മറ്റു സവിശേഷതകളാണ്.

ക്യാമറയാണ് എക്സ്ഫോറിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം 16 പിക്സല്‍ ഫ്രന്റ് ക്യാമറയും ഡ്യുവല്‍ റിയര്‍ ക്യാമറയും അടങ്ങുന്ന ഫോണില്‍, 12 മെഗാപിക്സല്‍ ഡ്യുവല്‍ ഓട്ടോഫോക്കസ് സെന്‍സര്‍, എഫ്/2.0 അടങ്ങുന്ന ഒന്നും എട്ടു മെഗാ പിക്സല്‍ അള്‍ട്ര വൈഡ് 120 ഡിഗ്രി ആങ്കിള്‍ സെന്‍സെര്‍ അടങ്ങുന്ന മറ്റൊരു ക്യാമറയുമാണ് ഫോണിന്റെ പിന്‍ഭാഗത്ത് ഘടിപ്പിച്ചിരിക്കുന്നത്.അള്‍ട്ര വൈഡ് ആംഗിള്‍ ഷോട്ട്, പ്രൊഫഷണല്‍ മോഡ്, ഡെപ്ത് ഡിറ്റക്ഷന്‍, ഡെപ്ത് ഇഫക്ട്, സെലക്ടീവ് ഫോക്കസ് , സെലക്ടീവ് ബ്ലാക് & വൈറ്റ് , ഫ്‌ളാഷ് സപ്പോര്‍ട്ട്, എഫ്/2.0 അപ്പേര്‍ച്ചര്‍, 1-മൈക്രോണ്‍ പിക്‌സല്‍,ലോലെറ്റ് മോഡ്, സെല്‍ഫി പനോരമ, ഫെയ്സ് ഫില്‍റ്റര്‍, ബ്യൂട്ടിഫിക്കേഷന്‍ മോഡ് തുടങ്ങിയവ അടങ്ങിയ ക്യാമറ പ്രൊഫഷണലുകളേയും സെല്‍ഫി പ്രമികളേയും പൂര്‍ണ്ണ സംതൃപ്തിപ്പെടുത്താന്‍ കഴിവുള്ളതാണ്.

ഈയിടെ പുറത്തിറങ്ങിയ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറില്‍ നാലു ജിബി റാമും 64 ജിബി ഇന്റേണല്‍ മെമ്മറിയുമാണ് മോട്ടോ നല്‍കുന്നത്. രണ്ടു ടിബിയാണ് എക്‌സ്റ്റേണല്‍ മെമ്മറി കപാസിറ്റി.  വിലകുറഞ്ഞ മധ്യനിര ഫോണുകളുടെ കൂട്ടത്തിലേക്ക് മത്സരത്തിനായി എത്തുന്ന മോട്ടോ എക്‌സ്4 ഇന്ത്യന്‍ വിപണി കീഴടക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോ വക്താക്കള്‍.

chandrika: