X
    Categories: indiaNews

രാജസ്ഥാന് പിന്നാലെ പെട്രോളിന് 100 പിന്നിട്ട് മധ്യപ്രദേശ്

ഭോപ്പാല്‍: രാജസ്ഥാന് പിന്നാലെ പെട്രോളിന് ലിറ്ററിന് 100 രൂപ പിന്നിടുന്ന സംസ്ഥാനമായി മധ്യപ്രദേശ്. തുടര്‍ച്ചയായ 11ാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചതോടെയാണ് മധ്യപ്രദേശില്‍ വില 100 കടന്നത്.

പെട്രോള്‍ വില 34 പൈസയും ഡീസല്‍ 32 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. മധ്യപ്രദേശിലെ അനുപ്പൂരില്‍ 100.25 രൂപയാണ് ഇന്ന് പെട്രോള്‍ വില. പ്രീമിയം പെട്രോളിന് ഇവിടങ്ങളില്‍ നേരത്തെ തന്നെ 100 കടന്നിരുന്നു. ഈ മാസം മാത്രം പെട്രോളിന് വര്‍ധിച്ചത് 3.52 രൂപയാണ്. ഡീസലിന് 3.92 രൂപയും വര്‍ധിച്ചു.

മധ്യപ്രദേശിലെ പഴയ അനലോഗ് മെഷീനുകള്‍ ഉപയോഗിക്കുന്ന പമ്പുകളില്‍ മൂന്നക്ക വില കാണിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ പുതിയ ഡിജിറ്റല്‍ മെഷീനുകള്‍ സ്ഥാപിക്കേണ്ടി വന്നിരിക്കുകയാണ്.

web desk 3: