X
    Categories: indiaNews

എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിച്ചു

ന്യൂഡല്‍ഹി: എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിക്കാന്‍ തീരുമാനം. ഈ സാമ്പത്തിക വര്‍ഷം രണ്ടു കോടി രൂപ അനുവദിക്കും. കോവിഡ് കാലത്ത് റദ്ദാക്കിയ ഫണ്ട് ആണ് പുനസ്ഥാപിച്ചത്.

കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. 2023 മുതല്‍ 2026 വരെ 5 കോടി രൂപ എംപിമാര്‍ക്ക് അനുവദിക്കും. രണ്ട് ഘട്ടമായി 2.5 കോടി വീതമായിരിക്കും 2023 മുതല്‍ നല്‍കുക. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഫണ്ട് റദ്ദാക്കുകയാണ് എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ കേന്ദ്രത്തിന്റെ നടപടിക്കെതിരെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എംപിമാര്‍ രംഗത്തെത്തിയിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് റദ്ദാക്കിയതെങ്കില്‍ കോവിഡ് പ്രവര്‍ത്തനങ്ങള്‍ എംപിമാര്‍ എങ്ങനെ ഫണ്ട് കണ്ടെത്തുമെന്നായിരുന്നു എംപിമാരുടെ ചോദ്യം.

കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് റദ്ദാക്കാനെടുത്ത തീരുമാനത്തില്‍ നിന്ന് അന്ന് പിന്നോട്ട് പോകാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ബിജെപി എംപിമാരുടെ കടുത്ത എതിര്‍പ്പ് ശക്തമായതോടെയാണ് കേന്ദ്രം ഫണ്ട് റദ്ദാക്കിയ നടപടി തിരുത്താന്‍ തയ്യാറായത്.

 

 

 

web desk 3: