X

എം.എസ്.എഫ് ക്യാമ്പസ് സമ്മേളനങ്ങള്‍ക്ക് തുടക്കമായി

എം. എസ്.എഫ് ക്യാമ്പസ് യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് കാസര്‍ക്കോട് തുടക്കമായി. കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ യൂണിറ്റ് സമ്മേളനത്തോടെയാണ് സംസ്ഥാന തല ക്യാമ്പസ് സമ്മേളനങ്ങള്‍ക്ക് തുടക്കമായത്. ഗുജറാത്ത് വംശഹത്യയില്‍ മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബി.ബി.സിയുടെ ഡോക്യൂമെന്ററിയും സമ്മേളനത്തിന്റെ ഭാഗമായി ക്യാമ്പസില്‍ പ്രദര്‍ശനം നടത്തി.

കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വിദ്യാഭ്യാസ വിരുദ്ധ നയങ്ങള്‍ക്കെതിരെ സന്ധിയില്ല സമരോത്സുകരാവുക എന്ന പ്രമേയത്തോടെയാണ് സമ്മേളനങ്ങള്‍ നടക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പുകളും മറ്റു ആനുകൂല്യങ്ങളും തടഞ്ഞ് വെക്കുന്ന സര്‍ക്കാറുകളുടെ സമീപനങ്ങളും ക്യാമ്പസുകളെ ഏകാധിപത്യ വത്കരിക്കുന്ന രാഷ്ട്രീയത്തിനുമെതിരെയുളള സന്ദേശമായിരിക്കും എം. എസ്.എഫ് ക്യാമ്പസ് യൂണിറ്റ് സമ്മേളനങ്ങള്‍. യുണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി കലാപരവും സര്‍ഗാത്മകവുമായ പരിപാടികള്‍ ക്യാമ്പസുകളില്‍ സംഘടിപ്പിക്കും.

ക്യാമ്പസുകള്‍ വ്യത്യസ്ഥമായ ആശയങ്ങളും അഭിപ്രായങ്ങളും സംവാദിക്കേണ്ട ഇടമാണ്. അവിടെ ഏകാധിപത്യ രാഷ്ട്രീയ വാഹകര്‍ക്ക് ഇടമില്ല. അത്തരം അസഹിഷ്ണുത നിറഞ്ഞ എസ്.എഫ്.ഐ രാഷ്ട്രീയം അടക്കമുള്ളവ വിദ്യാര്‍ത്ഥി സമൂഹത്തിന് ചേര്‍ന്നതല്ല എന്ന് എം.എസ്.എഫ് ജന: സെക്രട്ടറി സി.കെ നജാഫ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജന: സെക്രട്ടറി ഇര്‍ഷാദ് മോഗ്രാല്‍, ആബിദ് ആറങ്ങാടി , ജില്ലാ ഭാരവാഹികളായ ത്വാഹ തങ്ങള്‍, സലാം ബെളിഞ്ചം, സവാദ് അങ്കണ്ടിമുകര്‍ , ജംശീദ്, റംഷീദ് തോയമ്മല്‍, തന്‍വീര്‍ മീനാപ്പീസ്, ബഷീര്‍ വള്ളിക്കോത്ത് എന്നിവര്‍ പങ്കെടുത്തു.

webdesk13: