X

സ്വാതന്ത്ര്യദിനത്തില്‍ അട്ടപ്പാടിയില്‍; സ്‌നേഹ സ്പര്‍ശവുമായി മെഡിഫെഡ്

പാലക്കാട്: അട്ടപ്പാടിയിലെ വീടുകളില്‍ ജീവകാരുണ്യത്തിന്റെ തലോടലുമായി മെഡിഫെഡ്. എം.എസ്.എഫിന്റെ മെഡിക്കല്‍/പാരാമെഡിക്കല്‍ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ മെഡിഫെഡ് സ്വാതന്ത്ര്യ ദിനത്തില്‍ അട്ടപ്പാടി ഗോഞ്ചിയൂര്‍ ഊരിലെ 100 ഓളം വീടുകള്‍ സന്ദര്‍ശിക്കുകയും സൗജന്യ മെഡിക്കല്‍ ചെക്കപ്പും മരുന്ന് വിതരണവും നടത്തുകയും ചെയ്തു.

മെഡിഫെഡ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്പര്‍ശം’17 പരിപാടിയുടെ ഭാഗമായാണ് സ്വാതന്ത്ര്യ ദിനാഘോഷവും മെഡിക്കല്‍ ക്യാമ്പും അട്ടപ്പാടിയില്‍ നടന്നത്. അട്ടപ്പാടിയിലെ ആരോഗ്യ പ്രശ്‌നങ്ങളെകുറിച്ച് വിശദമായ പഠനം നടത്താനും പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അട്ടപ്പാടി പ്രോജക്ടിന് രൂപം നല്‍കാനും മെഡിഫെഡ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

രാവിലെ ഗോഞ്ചിയൂര്‍ അംഗണവാടിയില്‍ നടന്ന ചടങ്ങില്‍ മെഡിഫെഡ് സംസ്ഥാന ചെയര്‍മാന്‍ ഡോ. വി.ഇ സിറാജുദ്ധീന്‍ അധ്യക്ഷ വഹിച്ചു.
ഡോ.അനസ് എ.സ് ദേശീയ പതാക ഉയര്‍ത്തി. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷെരീഫ് വടക്കയില്‍ മെഡിക്കല്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. സാമൂഹിക പ്രവര്‍ത്തക സിഫിയ ഹനീഫ് മുഖ്യാഥിതിയായിരുന്നു.
സംസ്ഥാന ഭാരവാഹികളായ ഡോ. ഫവാസ് ഇബ്‌നു അലി, ഡോ ജുനൈദ് അതിമണ്ണില്‍, ഡോ.യൂനുസ്, റമീസ് ഇരിക്കൂര്‍,നവാസ് ശരീഫ്, ഡോ.ഫാസില്‍ ഫിറോസ് എന്നിവരും കേരളത്തിലെ വിവിധ കാമ്പസുകളില്‍ നിന്നായി മെഡിക്കല്‍/പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളും ക്യാമ്പില്‍ സംബന്ധിച്ചു. സംസ്ഥാന ജനറല്‍ കണ്‍വീണര്‍ ഡോ. ഔസ് സ്വാഗതവും ട്രഷറര്‍ ഡോ. അബ്ദുള്‍ കബീര്‍ പി ടി നന്ദിയും പറഞ്ഞു.

chandrika: