X

ഒ.ബി.സി സ്‌കോളര്‍ഷിപ്പ്: നാളെ എം.എസ്.എഫ് മാര്‍ച്ച്

കോഴിക്കോട്: ഒന്നാംക്ലാസ് മുതല്‍ എട്ടാംക്ലാസ് വെരെയുള്ള ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്ന വിവിധസകോളര്‍ഷിപ്പുകള്‍ റദ്ദ്‌ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ എം.എസ്.എഫ് നാളെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തും. സാമ്പത്തികസംവരണത്തിലൂടെ പിന്നാക്കസംവരണത്തെ അട്ടിമറിച്ച സംസ്ഥാനസര്‍ക്കാറിനും ഈസ്‌കോളര്‍ഷിപ്പുകളുടെ എല്ലാവിഹിതത്തിലും പങ്കുണ്ട്. സവര്‍ണസംവരണം നടപ്പാക്കിയ സംസ്ഥാനസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാതിരിക്കുന്നത് കേന്ദ്ര സര്‍ക്കാറിനോടുള്ള പ്രീണന നയത്തിന്റെ ഭാഗമാണ്.

കേന്ദ്രസര്‍ക്കാറിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന സ്‌കോളര്‍ഷിപ്പുകള്‍ എല്ലാം റദ്ദാക്കുന്നനടപടി അംഗീകരിക്കാന്‍ കഴിയില്ല. ഇതില്‍ പ്രതിഷേധിച്ച് നിയോജകമണ്ഡലം തലങ്ങളില്‍ നാളെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് നടത്തുന്ന മാര്‍ച്ച് തുടക്കം മാത്രമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ, വിദ്യാര്‍ത്ഥി വിരുദ്ധതക്കെതിരെ രാഷ്ട്രീയപരവും നിയമപരവുമായ പോരാട്ടത്തിന് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്നും സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും ജനറല്‍ സെക്രട്ടറി സി.കെ നജാഫും അറിയിച്ചു.

Chandrika Web: