X

കോളേജ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിയെ കൊണ്ട് കാലു പിടിപ്പിച്ചതായി പരാതി;പ്രതിഷേധവുമായി എം.എസ്.എഫ്

കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിയെ കൊണ്ട് കാലു പിടിപ്പിച്ചതായി പരാതി. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെക്കൊണ്ട് മൂന്ന് തവണ കാലു പിടിപ്പിച്ചുവെന്നാണ് പരാതി. കോളേജില്‍ നിന്ന് പുറത്താക്കാതിരിക്കണമെങ്കില്‍ കാലു പിടിക്കണമെന്ന് പ്രിന്‍സിപ്പല്‍ എം. രമ ആവശ്യപ്പെട്ടുവെന്നും വിദ്യാര്‍ഥി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ സംഭവത്തിന്റെ ദൃശ്യങ്ങളുണ്ടെന്ന് എംഎസ്എഫ് വ്യക്തമാക്കി. എന്നാല്‍ സിസിടിവി കേടാണെന്നാണ് പറഞ്ഞ് തടിതപ്പാനാണ് പ്രിന്‍സിപ്പലിന്റെ ശ്രമം.

വിദ്യാര്‍ത്ഥി തനിക്ക് നേരെയുള്ള നടപടി പിന്‍വലിക്കാന്‍ അവിശ്യപ്പെട്ടതിനായിരുന്നു പ്രിന്‍സിപ്പലിന്റെ അപമാനം. അടിമ സമ്പ്രദായ മനോഭാവം പുലര്‍ത്തുന്ന അധ്യാപകര്‍ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് നോക്കി നില്‍ക്കാനാവില്ലെന്ന് നവാസ് പറഞ്ഞു. തികഞ്ഞ വിവേചനവും, വിദ്വേഷവുമാണ് പ്രിന്‍സിപ്പല്‍ തന്റെ വിദ്യാര്‍ത്ഥികളോട് പുലര്‍ത്തുന്നത്. കോളേജില്‍ പഠിക്കുന്ന തട്ടവും, പര്‍ദ്ദയും ധരിച്ച പെണ്‍കുട്ടികള്‍ കഞ്ചാവ് വില്പ്പന ചെയ്യുന്നു എന്നാണ് പറയുന്നത്. അപരവത്കരണം നടക്കുന്ന കാലത്ത് തീയില്‍ എണ്ണ ഒഴിക്കുന്ന വര്‍ഗ്ഗീയ വിദ്വേഷമാണ് പ്രിന്‍സിപ്പലിന്റെ നാവില്‍ നിന്ന് വന്നിരിക്കുന്നത്. അടിയന്തിരമായി ഈ പ്രിന്‍സിപ്പലിനെ പുറത്താക്കി സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു.

 

 

 

web desk 3: